കെ.എ.എസ് ചോദ്യങ്ങള്‍ പാക്ക് സിവില്‍ ലര്‍വീസില്‍ നിന്ന് കോപ്പിയടിച്ചത്; പി.ടി തോമസ്

കേരള സിവില്‍ സര്‍വ്വീസെന്ന് വിളിക്കപ്പെടുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയുടെ (കെഎഎസ്) ചോദ്യങ്ങള്‍ പാക്കിസ്ഥാനില്‍നിന്നു കോപ്പിയടിച്ചതാണെന്ന ആരോപണവുമായി പി.ടി.തോമസ് എംഎല്‍എ. കെഎഎസിലെ ആറു ചോദ്യങ്ങള്‍ 2001ല്‍ പാക്ക് സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യക്കടലാസില്‍നിന്നും എടുത്തതാണെന്നാണു തോമസിന്റെ ആരോപണം.

‘ഇതു സംസ്ഥാന സര്‍ക്കാരിന്റെയും പരീക്ഷ നടത്തിപ്പുകാരായ പിഎസ്‌സിയുടെയും ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങളെ സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണം. 2001ലെ പാക്ക് സിവില്‍ സര്‍വീസ് പരീക്ഷയിലെ 63, 64, 66, 67, 69, 70 എന്നീ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയാണു കെഎഎസ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു വലിയ വീഴ്ചയാണെന്നും കര്‍ശന നടപടി ഇതിനെതിരെ ഉണ്ടാകണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.

ലളിതമായ ഭാഷയില്‍ ചോദിക്കുന്നതിനു പകരം ദുര്‍ഗ്രഹമാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്ന് പരീക്ഷയെക്കുറിച്ച് ആരോപണം ഉസര്‍ന്നിരുന്നു. സിവില്‍ സര്‍വീസ് മാതൃകയില്‍ കെഎഎസ് പ്രിലിമിനറിയിലും 2 പേപ്പര്‍ ഉണ്ടായിരുന്നു. പിഎസ്‌സിയുടെ മറ്റു പരീക്ഷകളില്‍നിന്നു വ്യത്യസ്തമായി സ്‌റ്റേറ്റ്‌മെന്റ് മാതൃകയാണു കെഎഎസിന്റെ ചോദ്യങ്ങള്‍ പിന്തുടര്‍ന്നത്. ഓരോ വിഷയത്തിലും അടിസ്ഥാന ഗ്രാഹ്യമില്ലാത്തവര്‍ക്ക് ഉത്തരം കണ്ടെത്താനാവില്ല. മൂന്നര ലക്ഷം പേരാണു പ്രാഥമിക പരീക്ഷ എഴുതിയത്. ഇതില്‍നിന്നു 5000 പേരെ മെയിന്‍ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കുക.

SHARE