കരുണാനിധിയുടെ ആരോഗ്യനില; ബുള്ളറ്റിന്‍ പുറത്ത്

 

ഡി.എം.കെ അധ്യക്ഷന്‍ എം കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം മരുന്നുകളോടുള്ള പ്രതികരണം ആശാവഹമല്ലെന്ന് കാവേരി ആസ്പത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാകൂവെന്നാണ് തിങ്കളാഴ്ച വൈകിട്ട് 6.30 ന് പുറത്തിറക്കിയ ബുള്ളറ്റിന്‍ വിശദീകരിക്കുന്നത്.

SHARE