കരുണാനിധിയുടെ നില ഗുരുതരം;കാവേരി ആസ്പത്രിക്കു മുന്നിൽ സംഘർഷം

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ നില ഗുരുതരമായി തുടരുന്നു. അദ്ദേഹം ചികിത്സയിൽ കഴിയുന്ന ചെന്നൈ കാവേരി ആസ്പത്രിക്കു മുന്നിൽ പ്രവർത്തകരുടെ തിരക്ക്. ജനങ്ങളെ നിയന്ത്രിക്കുന്നതിനിടെ ഡി.എം.കെ അണികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

പ്രശ്നങ്ങൾ നിയന്ത്രിക്കാൻ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

ഇന്നലെ ഉപരാഷ്ട്രപതി കരുണാനിധിയെ സന്ദർശിച്ചിരുന്നു.

SHARE