‘ഇതെന്ത് തരം അഴിമതിയാണ്’; ഒരു ലക്ഷം രൂപ കറന്റ് ബില്ലില്‍ ആഞ്ഞടിച്ച് നടി കാര്‍ത്തിക

മുംബൈ: കറന്റ് ബില്ല് ഒരു ലക്ഷം രൂപ വന്ന സംഭവത്തില്‍ പ്രതികരണവുമായി നടി കാര്‍ത്തിക നായര്‍. ഇതെന്ത് തരം അഴിമതിയാണെന്ന് പറഞ്ഞാണ് താരം വിമര്‍ശനവുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് കാര്‍ത്തിക കറന്റ് ബില്ലിനെ കുറിച്ച് പറഞ്ഞത്. മുംബൈയിലാണ് കാര്‍ത്തിക താമസിക്കുന്നത്. അദാനി ഇലക്ട്രിസിറ്റിയാണ് വൈദ്യുതി നല്‍കുന്നത്.

എന്ത് അഴിമതിയാണ് അദാനി ഇലക്ട്രിസിറ്റി മുംബൈയില്‍ നടത്തുന്നതെന്ന് താരം ട്വീറ്റിലൂടെ ചോദിക്കുന്നു. കറന്റ് ബില്‍ ഒരു ലക്ഷമായിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ആയതിനാല്‍ മീറ്റര്‍ റീഡിങ് എടുക്കാന്‍ സാധിച്ചിട്ടില്ലെന്നും കാര്‍ത്തിക പറയുന്നു. കഴിഞ്ഞ ദിവസം നടി തപ്‌സി പന്നുവും കറ്ന്റ് ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. 36,000 രൂപയായിരുന്നു താരത്തിന്റെ ബില്‍.

ട്വിറ്ററിലെ പോസ്റ്റിന് പിന്നാലെ താരത്തിന് മറുപടിയുമായി അദാനി ഇലക്ട്രിസിറ്റിയും എത്തി. താരത്തിന്റെ അക്കൗണ്ട് നമ്പറും ബന്ധപ്പെടാനുള്ള വിവരങ്ങളും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീമമായ തുകയെങ്ങനെയാണ് വന്നതെന്ന് പരിശോധിക്കാമെന്നും അറിയിച്ചിട്ടുണ്ട്.

SHARE