കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 കുട്ടികള്‍ക്ക് കോവിഡ്

ബെംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതില്‍ 14 പേര്‍ക്കും ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച ഹാസനിലാണ് ആദ്യമായി എസ്എസ്എല്‍സി പരീക്ഷ എഴുതിയിരുന്ന കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

പിന്നാലെ ഈ കുട്ടിയുമായി സമ്പര്‍ക്കമുണ്ടായ വിദ്യാര്‍ഥികള്‍ക്കും രോഗബാധയുണ്ടായി. 80 വിദ്യാര്‍ഥികള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഏഴരലക്ഷത്തോളം വിദ്യാര്‍ഥികളാണ് കര്‍ണാടകയില്‍ പരീക്ഷ എഴുതുന്നത്.

SHARE