കര്‍ണാടക: ആദ്യ ലീഡ് പുറത്ത്

ബെംഗളൂരു: കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. യെദിയൂരപ്പ സര്‍ക്കാറിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ ഭരണപക്ഷവും പ്രതിപക്ഷവും പ്രതീക്ഷയിലാണ്. ആദ്യ ഫല സൂചനകള്‍ ബി.ജെ.പിക്ക് അനുകൂലമാണ്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായിരുന്നു. എന്നാല്‍ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ജെ.ഡി.എസ് പാര്‍ട്ടികള്‍.

SHARE