രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നവരെ സ്‌പോട്ടില്‍ വെടിവെച്ചുകൊല്ലണമെന്ന് ബി.ജെ.പി മന്ത്രി

ബെംഗളൂരു: രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നവരെ സ്‌പോട്ടില്‍ വെടിവെച്ചുകൊല്ലണമെന്ന് കര്‍ണാടക ബി.ജെ.പി മന്ത്രി ബി.സി പാട്ടീല്‍. രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നവരെ വെടിവെച്ചുകൊല്ലാന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവരാന്‍ ഞാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. അടുത്തിടെയായി രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നത് ഒരു വിഭാഗം യുവാക്കള്‍ക്ക് ഹരമായി മാറിയിരിക്കുകയാണ്. അതിലൂടെ പ്രശസ്തരാവാനാണ് അവര്‍ ശ്രമിക്കുന്നത്. അവര്‍ ഈ രാജ്യത്തെ നശിപ്പിക്കും-പാട്ടീല്‍ പറഞ്ഞു.

പാക്കിസ്താന്‍ സിന്ദാബാദ് വിളിക്കുന്നവര്‍ കൊറോണ വൈറസ് പോലെയാണെന്ന് കഴിഞ്ഞ ദിവസം ബി.സി പാട്ടീല്‍ പറഞ്ഞിരുന്നു. പാക്കിസ്താനില്‍ ആരെങ്കിലും ‘ഭാരത് മാതാ കീ ജയ്’ വിളിച്ചാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ തല വെട്ടിക്കളയും. എന്നാല്‍ നമ്മുടെ രാജ്യത്ത് ചിലര്‍ നമ്മുടെ വെള്ളവും വായുവും ഭക്ഷണവും ഉപയോഗിക്കുന്നവര്‍ പാക്കിസ്താന്‍ സിന്ദാബാദ് വിളിക്കുന്നവരാണ്. അവര്‍ കൊറോണ വൈറസ് പോലെയാണ്-ഇതായിരുന്നു പാട്ടീല്‍ പറഞ്ഞത്.

SHARE