ത്രിപുര തിരഞ്ഞെടുപ്പ് ഫലം കര്‍ണാടകയില്‍ പ്രതിഫലിക്കില്ല: സിദ്ധരാമയ്യ

ബെംഗളൂരു: ത്രിപുര തിരഞ്ഞെടുപ്പ് ഫലം കര്‍ണാടക തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് മോദി തരംഗമില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദിയൂരപ്പയെ കുറിച്ചാണ് അവര്‍ ആശങ്കപ്പെടേണ്ടത്. അഴിമതിക്ക് ജയിലില്‍ കിടന്ന യെദിയൂരപ്പയെ മുന്നില്‍ നിര്‍ത്തി എങ്ങനെയാണ് ബിജെപി അഴിമതിരഹിത ഭരണം നടത്തുകയെന്നും അദ്ദേഹം ചോദിച്ചു.

ത്രിപുര തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇനി കര്‍ണാടകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് സിദ്ധരാമയ്യയുടെ പ്രസ്താവന.