ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കൈവിട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും. കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യത്തെ പിന്തുണച്ച് സ്വന്തന്ത്ര എം.എല്‍.എമാര്‍ രംഗത്തുവന്നതോടെയാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്.
സ്വാതന്ത്രനായി മത്സരിച്ച് വിജയിച്ച നാഗേഷും മറ്റ് സ്വതന്ത്ര എം.എല്‍.എമാരുമാണ് കര്‍ണാടകയില്‍ മതേതരത്വ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.
കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സ്വതന്ത്രരുടെ പിന്തുണ ലഭിക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജെ.ഡി.എസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതോടെ സ്ഥിതി ഗതികള്‍ മാറിമറിയുകയായിരുന്നു.
കോണ്‍ഗ്രസും ജെ.ഡി.എസും ഉള്‍പ്പെട്ട മതേതര സര്‍ക്കാര്‍ അധികാരത്തിലേറണമെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ നില പരുങ്ങലിലായി.
I’m here with our independent MLA. The independent MLA Mr Nagesh & others MLAs are with us. We have the numbers. We want a secular govt in Karnataka: DK Shivakumar, Congress #KarnatakaElection2018 pic.twitter.com/id60xaE62T
— ANI (@ANI) May 15, 2018