കര്‍ണാടകയില്‍ കോവിഡ് രോഗമുക്തനായി ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടയാള്‍ക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെളഗാവി റായ്ബാഗില്‍ ഗോവ സ്വദേശിക്കാണു (50) വീണ്ടും രോഗം പിടിപ്പെട്ടത്.
കര്‍ണാടകയെ കൂടുതല്‍ ആശങ്കയിലാഴ്ത്തി കഴിഞ്ഞ ദിവസങ്ങളിലെ രോഗ വ്യാപനം ഉയര്‍ന്നിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ അനന്തപൂരില്നിന്നുള്ള 55 വയസ്സുകാരി ഉള്‍പ്പെടെ കര്‍ണാടകയില്‍ 14 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 862 ആയി. അതേസമയം, ഇതരസംസ്ഥാനങ്ങളില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കര്‍ണാടകയില്‍ എത്തിച്ച് സംസ്കരിക്കുന്നതു സര്‍ക്കാര്‍ നിരോധിച്ചു. പുണെയില്‍ മരിച്ചയാളെ മണ്ഡ്യയിലെത്തിച്ചു നടത്തിയ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത 4 പേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണിത്.