കര്‍ണാടക: മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറ്റം

ബെംഗളൂരു: കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നുണ്ട്. 11 സീറ്റുകളില്‍ ബി.ജെ.പിയും ഒരു സീറ്റില്‍ ജെ.ഡി.എസും മുന്നിലാണ്.

യെദിയൂരപ്പ സര്‍ക്കാറിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ ഭരണപക്ഷവും പ്രതിപക്ഷവും പ്രതീക്ഷയിലാണ്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായിരുന്നു. സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ജെ.ഡി.എസ് പാര്‍ട്ടികള്‍.

SHARE