യെദ്യൂരപ്പക്ക് കൊവിഡ് നെഗറ്റീവ്; ആശുപത്രി വിട്ടു

ബംഗളുരു: കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ കൊവിഡ് മുക്തി നേടി. കൊവിഡ് നെഗറ്റീവായ യെഡിയൂരപ്പ ആശുപത്രിവിട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ആഗസത് രണ്ടിനാണ് യെഡിയൂരപ്പക്ക് കൊവിഡ്-19 സ്ഥിരീകരിച്ചത്. പിന്നാലെ മകള്‍ക്കും രോഗം സ്ഥിരീകിരിച്ചിരുന്നു.

അതേസമയം, യെഡിയൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടവേ കര്‍ണ്ണാടക ആരോഗ്യ മന്ത്രി ബി ശ്രീരാമലുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് പനിയുടെ ലക്ഷണം ഉള്ളതായി ശ്രീരാമലുവാണ് ട്വീറ്റിലൂടെ വ്യക്തമാക്കിയത്. കൊവിഡ് വ്യാപിക്കുന്നതിനിടെ സംസ്ഥാനത്തെ 30 ജില്ലകളില്‍ പലപ്പോഴായി താന്‍ യാത്ര ചെയ്തിരുന്നുവെന്നും അതാണ് രോഗം ബാധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷാക്ക് കോവിഡ് നെഗറ്റീവാതായി വാര്‍ത്തയുണ്ടായിരുന്നു. ഡല്‍ഹി ബിജെപി മുന്‍ അധ്യക്ഷന്‍ മനോജ് തിവാരിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തുത്. അതേസമയം ഷായുടെ ഓഫീസ് വാര്‍ത്ത നിഷേധിക്കുക്കയും തിവാരി ട്വീറ്റ് പിന്നാലെ പിന്‍വലിക്കുകയുമുണ്ടായി.

SHARE