കര്‍ണാടക സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇന്ന്. 15 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിങ്. അത്താനി, കാഗ്വാഡ്, ഗോകക്, യെല്ലാപുര, ഹിരേകേരൂര്‍, റാണിബെന്നൂര്‍, വിജയനഗര, ചിക്കാബല്ലപുര, കെ ആര് പുര, യശ്വന്ത്പുര, മഹാലക്ഷ്മി ലേഔട്ട്, ശിവാജിനഗര, ഹൊസകോട്ടെ, കെ ആര് പേട്ട, ഹന്സൂര് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ഈമാസം 9നാണ് വോട്ടെണ്ണല്‍. അധികാരത്തിലേറി നാലുമാസം പിന്നിടുമ്പോഴാണ് യെദിയൂരപ്പ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്ന ഈ തെരഞ്ഞെടുപ്പ്. സര്‍ക്കാര്‍ നിലനില്ക്കണമെങ്കില് ആറു സീറ്റിലെങ്കിലും ബി.ജെ.പി ജയിക്കേണ്ടതുണ്ട്.
15 നിയോജകമണ്ഡലങ്ങളില്‍ 19.25 ലക്ഷം പുരുഷന്മാരും 18.52 ലക്ഷം സ്ത്രീകളും ഉള്‍പ്പെടെ 38 ലക്ഷത്തിലധികം വോട്ടര്‍മാരുണ്ട്. അപകട സാധ്യതയുള്ള 884 പോളിംഗ് സ്റ്റേഷനുകളാണ് ഈ നിയോജകമണ്ഡലങ്ങളില്‍ ഉള്ളത്. 126 സ്വതന്ത്രരും 9 സ്ത്രീകളും ഉള്‍പ്പെടെ 165 പേര് മത്സരരംഗത്തുണ്ട്. എല്ലാ നിയമസഭാ സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും മത്സരിക്കുന്നു. ജെഡിഎസ് 12 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇവിടെ ത്രികോണമത്സരം അരങ്ങേറും. ബെലഗാവി ജില്ലയിലെ അത്താനി, ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുര, ബെംഗളൂരു ഗ്രാമീണ ജില്ലയിലെ ഹൊസകോട്ടെ എന്നീ മൂന്ന് സീറ്റുകളില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് നടക്കും. വിമതരായി പാര്‍ട്ടി വിട്ടവര്‍ ബിജെപിയിലേക്ക് ചേക്കറുകയും ചെയ്തിട്ടുണ്ട്.