ബംഗളൂരു: ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കര്‍ണാടകത്തില്‍ ജനതാദള്‍ എസിലെ രാജി തുടരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെഡിഎസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് എച്ച്.കെ. കുമാരസ്വാമിയും രാജിവച്ചു. ഇന്നലെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയെ സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറിയത്.
എന്നാല്‍, തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിക്ക് ഒന്നാകെ ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ് ദേവഗൗഡ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും കുമാരസ്വാമി വഴങ്ങിയില്ല. ഇതോടെ ദേവഗൗഡ രാജി സ്വീകരിച്ചതായാണ് വിവരം. ജനറല്‍ സെക്രട്ടറി ശരണഗൗഡ കന്ദകൂര് വ്യാഴാഴ്ച രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും രാജിവച്ചത്. ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സിറ്റിങ് സീറ്റില്‍ ഉള്‍പ്പെടെ 12 സീറ്റില്‍ ജെഡിഎസ് മത്സരിച്ചെങ്കിലും ഒരിടത്തും വിജയിച്ചിരുന്നില്ല.