കര്‍ണാകടക ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി

ബെംഗളൂരു: കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. യെദിയൂരപ്പ സര്‍ക്കാറിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ ഭരണപക്ഷവും പ്രതിപക്ഷവും പ്രതീക്ഷയിലാണ്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമാണെങ്കിലും കോണ്‍ഗ്രസ്, ജെ.ഡി.എസ് പാര്‍ട്ടികളും പ്രതീക്ഷയിലാണ്. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യം രൂപീകരിക്കുമെന്ന് എച്ച്.ഡി ദേവഗൗഡയും ഡി.കെ.ശിവകുമാറും പറഞ്ഞിരുന്നു.

SHARE