ബംഗളൂരു: രാജ്യവ്യാപക ലോക്ക്ഡൗണ്‍ അതിന്റെ നാലം ഘട്ടത്തിലെത്തിയിരിക്കെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി. നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയിലേക്ക് പ്രവേശനം നിരോധിച്ച നടപടിയാണ് ഇതില്‍ ശ്രദ്ധേയം. ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് മെയ് 31 വരെ ആളുകളെ പ്രവേശിപ്പിക്കരുതെന്ന് ഞങ്ങള്‍ തീരുമാനിച്ചതായി കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കി.
അതേസമയം, റെഡ് സോണുകളിലും കണ്ടെയ്നര്‍ സോണുകളിലും ഒഴികെ ചൊവ്വാഴ്ച മുതല്‍ സംസ്ഥാന ബസുകള്‍ സര്‍വീസ് നടത്താന്‍ കര്‍ണാടക അനുവദിച്ചു. ചൊവ്വാഴ്ച മുതല്‍ കര്‍ണാടകയില്‍ റെഡ്, കണ്ടെയ്നര്‍ സോണുകളിലൊഴികെ സംസ്ഥാനത്തിന്റെ നാല് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു.
കണ്ടെയ്നര്‍ സോണുകളിള്‍ ഒഴുകെ മറ്റ് മേഖലകളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുമെന്നും കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികള്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഞായറാഴ്ച സംസ്ഥാനത്തൊട്ടാകെയുള്ള ലോക്ക്ഡൗണ്‍ ആയിരിക്കുമെന്നം യെദ്യൂരപ്പ പറഞ്ഞു.
എല്ലാ കടകളും തുറക്കാന്‍ അനുവദിക്കുമെന്നും സംസ്ഥാനത്തിനകത്ത് എല്ലാ ട്രെയിനുകളും അനുവദിക്കുമെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു.