കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് അതിര്‍ത്തി വനത്തിലും ബൂത്ത്

വിരാജ്‌പേട്ട മണ്ഡലത്തിലെ ഒന്‍പതാം നമ്പര്‍ ബൂത്തായ മുണ്ടറോട്ട് ഫോറസ്റ്റ് ഓഫീസ്‌

ചെറുപുഴ: കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് കേരളാ അതിര്‍ത്തിയില്‍ കര്‍ണ്ണാടക വനത്തിലും ബൂത്ത്. കര്‍ണ്ണാടക മുണ്ടറോട്ട് ഫോറസ്റ്റ് ഓഫീസാണ് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബൂത്തായത്.

വിരാജ്‌പേട്ട മണ്ഡലത്തിലെ ഒന്‍പതാം നമ്പര്‍ ബൂത്താണിത്. അന്‍പത്തിയാറ് വോട്ടര്‍മാരാണ് ഈ ബൂത്ത് പരിധിയിലുള്ളത്. മുന്താരി, മീനഞ്ചേരി, നെടുമല, കോട്ടഞ്ചേരി, ചേന്നാട്ട്, കൊല്ലി, കരിക്കോട്ടുമല, മനഗുണ്ഡിമല, വെട്ടംപാറ എന്നിവയാണ് ബൂത്ത് പരിധിയില്‍ പെടുന്ന പ്രദേശങ്ങള്‍. 60 താമസക്കാരില്‍ 56 പേര്‍ക്കാണ് വോട്ടവകാശമുള്ളത്.

എല്ലാ തെരഞ്ഞെടുപ്പുകളിലും ഇവിടെ ബൂത്ത് സജ്ജീകരിക്കാറുണ്ട്. എന്നാല്‍ വോട്ടര്‍മാരില്‍ പകുതിയില്‍ താഴെ മാത്രമേ വോട്ട് ചെയ്യാന്‍ എത്താറുള്ളൂ. മുണ്ടറോട്ട് വനമേഖലയിലെ പാടിനല്‍ഗുനഡു ഘട്ട് റിസര്‍വ് വനത്തിലാണ് ഈ ബൂത്ത്. ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം ടൗണിന് തൊട്ടടുത്താണിത്.

SHARE