കര്‍ണാടകയിലെ ബി.ജെ.പി ജയം: ഓഹരി വിപണിയില്‍ മുന്നേറ്റം

മുംബൈ: കര്‍ണാടക തെരഞ്ഞെടുപ്പിലെ ബി..െജപി മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയില്‍ കുതിപ്പ്. സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 350 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ സെന്‍സെക്‌സ് 35900 പോയന്റിനും നിഫ്റ്റി 10800 പോയന്റിനും മുകളിലാണ്. റിലയന്‍സ്, ടാറ്റാ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, പവര്‍ ഗ്രിഡ് ഓഹരികളാണ് മുന്നിട്ടുനില്‍ക്കുന്നത്.

SHARE