കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോവിഡ്

ബാംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയ്ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയില്‍ മറ്റൊരു പ്രമുഖ നേതാവിന് കൂടി കോവിഡ് സ്ഥിരീകരിക്കുന്നത്.

താന്‍ കോവിഡ് ബാധിതനാണെന്ന കാര്യം സിദ്ധരാമയ്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ മുന്‍ കരുതലെന്നോണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും സ്വയം ക്വാറന്റൈനില്‍ പോകണമെന്നും സിദ്ധരാമയ്യ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

സിദ്ധരാമയ്യയെ മണിപ്പാല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യെഡിയൂരപ്പയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

SHARE