കര്‍ണാടക തെരഞ്ഞെടുപ്പ്: സിദ്ധരാമയ്യയും യെദിയൂരപ്പയും ലീഡ് ചെയ്യുന്നു

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദിയൂരപ്പയും അതാത് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. രണ്ടു സ്ഥലങ്ങളില്‍ മത്സരിക്കുന്ന സിദ്ധരാമയ്യ ചാമുണ്ടേശ്ശ്വരിയില്‍ പിന്നിലാണ്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുവെങ്കിലും തൊട്ടുപിറകില്‍ ബി.ജെ.പിയുമുണ്ട്. ബെല്ലാരി സിറ്റിയില്‍ സോമശേഖര റെഡ്ഡി(ബി.ജെ.പി) മുന്നിലാണ്. മലയാളിയായ കോണ്‍ഗ്രസ് നേതാവ് യു.ടി ഖാദര്‍  മംഗലാപുരത്ത് ലീഡ് ചെയ്യുന്നു.

SHARE