കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ആസിഡാക്രമണം

ബംഗളൂരു: കര്‍ണ്ണാടകയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ ആസിഡാക്രമണം. 25 പേര്‍ക്ക് പൊള്ളലേറ്റു. തുമക്കുറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിലാണ് സംഭവമുണ്ടായത്.

തുമക്കുറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇനിയത്തുള്ളഖാന്റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. അക്രമകള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. തുമക്കുര്‍, മൈസൂരു കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസ്സും ജനതാദള്‍ സെക്യുലറും സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആസിഡാക്രമണം ഉണ്ടായിരിക്കുന്നത്.