കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനം ലാന്റിങ്ങിനിടെ തെന്നിമാറി വീണത് 35 അടി താഴ്ചയിലേക്ക്. വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ട്. പൈലറ്റ് ദീപക് വസന്ത് അടക്കം 17 പേര് മരിച്ചു. കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ 11ഉം മലപ്പുറത്തെ വിവിധ ആശുപത്രികളിലായി 6ഉം പേരാണ് മരിച്ചത്. 123 പേര്‍ക്ക് പരിക്കേറ്റു. ദുബായില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ മുന്‍ഭാഗത്തുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കുണ്ട്. ഇവരെ കൊണ്ടോട്ടി റിലീഫ്, മെഴ്സി ആശുപത്രികളിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ചിലരുടെ നിലഗുരുതരമാണ് എന്നാണ് വിവരം.

രാത്രി എട്ടു മണിയോടെയാണ് സംഭവം. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ട്. നൂറിലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വിമാനത്തില്‍ 177 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ റണ്‍വേയില്‍ കനത്ത മഴയുണ്ടായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ ദുരന്തനിവാരണത്തിന്റെ ഏകോപനം ഏറ്റെടുത്തിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു.

രക്ഷാദൗത്യത്തിനായി വാഹനമുള്ള സമീപവാസികള്‍ എത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആംബുലന്‍സുകളും അഗ്നിശമനാ വാഹനങ്ങളും വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മഴ രക്ഷാദൗത്യത്തിന് തടസ്സമാകുന്നുണ്ട്. ടേബില്‍ ടോപ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാന്‍ കഴിയാതെ പോയി എന്നാണ് പ്രാഥമിക നിഗമനം.

കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു
കരിപ്പൂർ എയർപോർട്ടിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുsർന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. ഫോൺ 04832719493
അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
വിമാനത്താവളത്തില്‍ അടിയന്തര രക്ഷാ നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അദ്ദേഹം തൃശൂരില്‍നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ടു.
10 pm
പൈലറ്റ് അടക്കം അഞ്ചു പേര് മരിച്ചതായി സ്ഥിരീകരണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും യാത്രക്കാര്‍ ചികിത്സയില്‍
10.07 pm
പത്തു പേര് മരിച്ചതായി റിപ്പോര്‍ട്ട്
10.15

അപകടത്തില്‍ മരിച്ച പൈലറ്റ് ദീപക് സാതെ. പ്രസിഡണ്ടിന്റെ സ്വര്‍ണമെഡല്‍ നേടിയ പൈലറ്റാണ് ഇദ്ദേഹം.
10.21

10.22
അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 പേര് മരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ
10.25
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി സംസാരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
വാര്‍ത്ത കേട്ടു സ്തബ്ധനായെന്ന് രാഹുല്‍ഗാന്ധി. അനുശോചനവും പ്രാര്‍ത്ഥനയും
10.45
പിലാശ്ശേരി ഷറഫുദ്ദീന്, ചെര്‍ക്കളപ്പറമ്പ് രാജീവന് എന്നിവരുടെ മൃതദേഹം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുണ്ട്. അഞ്ചു പേര് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മരിച്ചത്. ഫറോക്ക് ക്രസന്റ് ആശുപത്രിയിലെത്തിച്ച ഒരു സ്ത്രീയും മരിച്ചു. രണ്ടു മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലുണ്ട്.
10.56

അപകടസ്ഥലം പി.കെ കുഞ്ഞാലിക്കുട്ടി എം.പി സന്ദര്‍ശിക്കുന്നു

11.00
കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍


11.05
കണ്ടെയ്ന്മെന്റ് സോണിലുള്ളവര്‍ സാഹചര്യം മനസ്സിലാക്കി രക്തദാനം ചെയ്യാനോ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനോ പാടില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍
11.10
ബേബി ഹോസ്പിറ്റലിൽ ചികിത്സയിലുള്ളവർ

11.16
കരിപ്പൂര്‍ വിമാനത്താവളം താല്‍ക്കാലികമായി അടയ്ക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. വിമാനങ്ങള്‍ കണ്ണൂരില്‍ ഇറങ്ങും.
11.20
്അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. എയര്‍ഇന്ത്യ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ ദുരന്തനിവാരണ സംഘം ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും പുറപ്പെട്ടു. സംഭവത്തെ കുറിച്ച് എയര്‍ ആക്സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ചാണ് അന്വേഷിക്കുക.
11.22
മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സഹായവും നല്‍കുമെന്നും പ്രധാനമന്ത്രി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ആഭ്യന്തര മന്ത്രി അമിത് ഷായും നടുക്കം രേഖപ്പെടുത്തി.