മനസ് മരവിച്ച് പകച്ചു നിന്ന നിമിഷങ്ങള്‍; കരിപ്പൂര്‍ വിമാനദുരന്തം നേരില്‍ കണ്ട ജീവനക്കാരിയുടെ അനുഭവക്കുറിപ്പ്

‘രണ്ട് കി.മീ ഓടി അവിടെ എത്തുമ്പോള്‍ കണ്ട കാഴ്ച ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. രണ്ട് കഷ്ണങ്ങളായി കിടക്കുന്ന വിമാനം.നടുഭാഗം ഇല്ലെന്ന് തന്നെ പറയാം. കുറച്ച് സിഐഎസ്എഫ് കുറച്ച് ഫയര്‍ ആന്റ് അതോറിറ്റി ജീവനക്കാര്‍ ഒഴിച്ച് ബാക്കി എല്ലാം നല്ലവരായ നാട്ടുകാര്‍. കരിപ്പൂര്‍ വിമാനാപകടം നടക്കുമ്പോള്‍ എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ഇന്ത്യാ ജീവനക്കാരിയുടെ വാക്കുകളാണ്.

പറന്നിറങ്ങിയ മഹാദുരന്തത്തിന്റെ ആഴം കുറച്ചത് പൈലറ്റും പിന്നെ ജീവന്‍ പോലും പണയം വച്ച് ഓടിയെത്തിയ നാട്ടുകാരുമാണെന്ന് ഈ യുവതി വ്യക്തമാക്കുന്നു. സിനി സനില്‍ എന്ന യുവതി സോഷ്യല്‍മീഡിയയിലൂടെയാണ് അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് തുറന്നെഴുതിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം

വൈകീട്ട് 7 മണിക്ക് പോവേണ്ട ഡല്‍ഹി ഫ്‌ലൈറ്റിന്റെ BMA ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പുറത്തേക്ക് തന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്. കാരണം അത്രയും ശക്തമായി മഴ പെയ്ത് കൊണ്ടിരിക്കുകയായിരുന്നു. കൂടെ നല്ല കാറ്റും… Counter close ചെയ്ത് കഴിഞ്ഞപ്പോള്‍ bag എല്ലാം Tally ആക്കി Print എടുത്തു കൊണ്ടിരിക്കുമ്പോള്‍ ആണ് flydubai Counter തുടങ്ങി എന്ന് പറയുന്നത്. അതിന്റെ BMA കൂടെ നോക്കാന്‍ രാജീവ് സാര്‍ പറഞ്ഞപോള്‍ ചാര്‍ജ് തീരാറായ Phone ചാര്‍ജിലിട്ട് നോക്കുമ്പോള്‍ അപ്പോള്‍ ഇറങ്ങേണ്ട 1X 1344 dubai flight ചെയ്യാന്‍ റെഡിയായി PPE ഒക്കെ ഇട്ട് സുമേഷും baggage Section നോക്കാന്‍ പ്രതിഭയും റണ്‍വേയിലേക്ക് തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

ഇരുപത് മിനിറ്റോളം land ചെയ്യാനാവാതെ flight മുകളില്‍ ഉണ്ടായിരുന്നു. എന്റെ പുറകെ പ്രതിഭയും വന്നു. ഞങ്ങള്‍ റാമ്പിലേക്ക് നോക്കി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് express വന്നിറങ്ങുന്നത് കണ്ടത്. flight ഇറങ്ങുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് എന്തോ പന്തികേട് തോന്നി. കാരണം ഇത്രേം വര്‍ഷത്തിനിടയില്‍ ഇത്‌പോലൊരു landing കണ്ടിട്ടില്ല. ഞങ്ങള്‍ പരസ്പരം അത് പറയുന്നതിനിടക്ക് പ്രതിഭ മുന്നോട്ട് ഓടി നോക്കുന്നത് കണ്ടു…എന്താണെന്നറിയില്ല മനസില്‍ ഭയം നിറഞ്ഞു. അപ്പോഴേക്കും സുമേഷ് PpE ഓടെ ഓടി വന്നിരുന്നു. അവനാണ് ആ flight ചെയ്യേണ്ടത്. അരുണ്‍ സാറും ഓടി വരുന്നുണ്ടായിരുന്നു. കൂടാതെ express coordinator, staff, loaders എന്നിങ്ങനെ 810 പേര്‍ ഓടി വന്നു. പിന്നൊന്നും നോക്കിയില്ല ഞങ്ങള്‍ എല്ലാവരും ആ മഴയില്‍ ഓടി fire force ഓഫീസില്‍ ചെന്നു. കാരണം അവര്‍ക്ക് പെട്ടെന്ന് information കിട്ടുമല്ലോ.
അതിനിടക്ക് ഒരു fire engine runway ല്‍ കൂടെ പാഞ്ഞ് പോകുന്നതും തിരികെ വന്ന് പോക്കറ്റ് റോഡില്‍ കയറി പോകുന്നതും കണ്ടു. fire ലെ staff ATC യില്‍ നിന്ന് ഒരു വിവരവും കിട്ടുന്നില്ല എന്ന്പറയുന്നുണ്ടായിരുന്നു. മഴ അപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു. പെട്ടെന്ന് ഒരു CISF Staff നെയും കൊണ്ട് ഒരു വണ്ടി Speedil പോകുന്നത് കണ്ടു. ഒരു fire staff ഓടി വന്ന് അവരുടെ Satfy equipment ധരിക്കുന്നതിനിടയില്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ഒരു നിമിഷം സ്തംഭിച്ചു പിന്നെ പ്രതിഭയെ കെട്ടിപ്പിടിച്ചു കരയാനെ കഴിഞ്ഞുള്ളു.

‘ഫ്‌ലൈറ്റ് താഴേക്ക് പോയി’ ഈ വാക്കുകള്‍ കേള്‍ക്കുന്നത് വരെ flight ന് എന്തോ പറ്റിയിട്ടുണ്ടെന്ന് മനസിലായെങ്കിലും അത് ചിലപ്പോള്‍ റണ്‍വെയില്‍ നിന്ന് ചെറുതായി തെന്നിയതോ മറ്റോ ആവാനാണ് സാധ്യത എന്നും മനസിനെ പറഞ്ഞ് സ്വയം സമാധാനിച്ചിരുന്നു. പക്ഷേ ഈ വാക്കുകള്‍ എല്ലാ പ്രതീക്ഷകളെയും അവസാനിപ്പിക്കുന്നതായിരുന്നു. മനസ്സ് മരവിച്ചു പകച്ച് നിന്ന നിമിഷങ്ങള്‍… മനസിലൂടെ മംഗലാപുരം അപകടം മിന്നിമറയുന്നുണ്ടായിരുന്നു. ഫ്‌ലൈറ്റ് താഴേക്ക് പോയാല്‍ പിന്നെ നോക്കെണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. കാരണം മാംഗ്ലൂര്‍ പോലെ ഇതുമൊരു Table Top എയര്‍പോര്‍ട്ട് ആണല്ലോ.. താഴേക്ക് പോയാല്‍ പിന്നെ ളഹശഴവ േഅഗ്‌നിഗോളമാകുമെന്ന് ഉറപ്പാണ്..അതാണല്ലോ മംഗലാപുരം അപകടം നമുക്ക് കാണിച്ച് തന്നത്.

വിറങ്ങലിച്ച് നില്‍ക്കുന്ന ഞങ്ങള്‍ക്ക് മുന്നിലേക്ക് അതോററിയുടെ രണ്ട് വണ്ടികള്‍ വന്ന് നിന്നു. ഓടി അതില്‍ കയറുമ്പോള്‍ കൊറോണയോ Social distancing ഒന്നും മനസില്‍ പോലും ഇല്ലായിരുന്നു. ഞങ്ങള്‍ എല്ലാവരെയും കയറ്റി രണ്ട് കി.മീ ഓടി അവിടെ എത്തുമ്പോള്‍ കണ്ട കാഴ്ച്ച ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. രണ്ട് കഷ്ണങ്ങളായി കിടക്കുന്ന flight. Nose Dw Tail ഉം ഒഴിച്ച് നടുഭാഗം ഇല്ലെന്ന് തന്നെ പറയാം. കുറച്ച് ഇകടഎ കുറച്ച് fire & അതോറിറ്റി Staff ഒഴിച്ച് ബാക്കി എല്ലാം നല്ലവരായ നാട്ടുകാര്‍. അവര്‍ കിട്ടുന്ന വണ്ടിയില്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് വിടുന്നു. അതില്‍ ഓട്ടോ പോലും ഉണ്ട്.
പ്രകൃതിയിലെങ്ങും fuel ന്റെ രൂക്ഷ ഗന്ധം. ആമ്പുലന്‍സുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. tSructure കുറവായ കാരണം കുറെ പേരെ നിലത്ത് കിടത്തിയിരുന്നു. മരവിച്ച് നിന്ന ഞങ്ങളോട് നാട്ടുകാരിലൊരാള്‍ നിലത്ത് ഇരുത്തിയ സ്ത്രീകളെ നോക്കാന്‍ പറഞ്ഞു. അവരുടെ അടുത്ത് പോയി ഒന്നുമില്ല പേടിക്കണ്ട എന്ന് ആശ്വസിപ്പിക്കുമ്പോഴും എന്റെ മോള് എന്റെ ഭര്‍ത്താവ് എന്ന് ആ ചേച്ചി പറഞ്ഞ് കൊണ്ടിരുന്നു. എന്റെ മോള്‍ അതില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പറയുന്ന വേറൊരു ചേച്ചി … മനസില്‍ നിന്നു മായില്ല ഓരോ രംഗങ്ങളും..

പൈലറ്റിനെ പുറത്തെടുക്കണമെങ്കില്‍ കോക്പിറ്റ് പൊട്ടിക്കണം, uniform കണ്ടത് കൊണ്ടാവണീ രക്ഷപ്രവര്‍ത്തകര്‍ ഞങ്ങളുടെ അടുത്ത് വന്ന് കട്ടര്‍ കൊടുക്കാന്‍ പറയുന്നു.. fire staff ന്റെ അടുത്ത് ഓടി ഇത് പറഞ്ഞു. അതിനിടയില്‍ fuel ലീക്കേജ് ഉണ്ട് എന്നും എല്ലാവരും ഫോണ്‍ off ചെയ്യാനും അറിയിപ്പ്. കനത്ത മഴ… ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന അരുണ്‍ സാര്‍ ഫ്‌ലൈറ്റിന്റെ ഉള്ളിലേക്ക് കയറി പലരെയും രക്ഷിക്കുന്നുണ്ടായിരുന്നു…. അപ്പോഴേക്കും കേരള ഫയര്‍ഫോഴ്‌സ്, Police, Collector എല്ലാവരും എത്തിയിരുന്നു.

എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ എത്തുന്ന മുന്നേ കൊറോണയെ പോലും ഓര്‍ക്കാതെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയ കൊണ്ടോട്ടിയിലെ നാട്ടുകാരെ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല….ഇത് വിദേശത്ത് നിന്ന് വരുന്ന ഫ്‌ലൈറ്റ് ആണ് എന്നും കുറച്ച്‌പേര് എങ്കിലുംകോവിഡ് 19 പോസിറ്റീവ് ആകുമെന്നും അറിഞ്ഞിട്ടും മടിച്ചു നില്‍ക്കാതെ രക്ഷാപ്രവര്‍ത്തനം ചെയ്യുന്നവര്‍ ,പിന്നെ fuel ലീക്ക് ആണെന്നും ചെറിയൊരു Spark ഉണ്ടായാല്‍ എല്ലാം പൊട്ടിത്തെറിക്കാന്‍ സാധ്യത ഉണ്ടെന്നും അറിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം നടത്തി എല്ലാവരെയും പുറത്ത് എത്തിച്ചവരാണ് CISF ഉം നാട്ടുകാരും.

വലിയൊരു ദുരന്തത്തിനു സാക്ഷിയാവേണ്ടി വന്ന , കണ്ണും മനസും മരവിച്ച് നിന്നു പോയ നിമിഷങ്ങള്‍.. 2010 മെയ് 22 ന് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ആഗസ്റ്റ് 7 ന് ഒരു കറുത്ത ദിനം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. വീണ്ടും ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത കരിദിനങ്ങള്‍.മരണസംഖ്യ ഇത്രത്തോളമെങ്കിലും കുറഞ്ഞത് Captain ന്റെ മികവുകൊണ്ട് തന്നെയാണ്…വിമാനം ഒരു അഗ്‌നിഗോളമാകാതെ കാത്ത് സ്വയം മരണത്തിലേക്ക് നടന്നുകയറിയ ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തേ സര്‍ , അഖിലേഷ് സര്‍ … ഞങ്ങള്‍ ഓരോരുത്തരുടെയും മനസ്സില്‍ എന്നും നിങ്ങള്‍ മായാതെ ഒരു നോവായി നില്‍ക്കും….പ്രണാമം

SHARE