വിമാനം മൂന്നുകഷണമായി; സീല്‍ബെല്‍റ്റ് പരിക്കിന്റെ ആഘാതം കുറച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ട വിമാനം മൂന്നുകഷണമായാണ് മുറിഞ്ഞുപോയത്. മധ്യഭാഗത്തുള്ളവരും പിന്‍ഭാഗത്തുള്ളവരും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. മിക്കവരും സീറ്റ്‌ബെല്‍റ്റ് അഴിച്ചിട്ടില്ലാത്തത് പരിക്കിന്റെ ആഘാതം കുറച്ചു.

പിന്‍ഭാഗത്തെ യാത്രക്കാരെ പുറത്തിറക്കിയത് കട്ടര്‍ ഉപയോഗിച്ച് വിമാനഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണ്. മിക്ക യാത്രക്കാരും സീറ്റിനിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. അപകടം സംഭവിച്ച് കുറച്ചുകഴിഞ്ഞപ്പോള്‍ രക്ഷപ്പെട്ട ചില യാത്രക്കാര്‍ ടെര്‍മിനലിന്റെ ഭാഗത്തേക്ക് നടന്നുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിമാനത്താവളത്തിലെ നൂറ്റമ്പതോളം ടാക്‌സി ഡ്രൈവര്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു. ടാക്‌സികളെല്ലാം റണ്‍വേയില്‍ക്കൂടിയാണ് കടത്തിവിട്ടിരുന്നത്.

SHARE