കോഴിക്കോട്: വീട്ടിലേക്ക് മടങ്ങുന്നു. കോവിഡ് മഹാമാരിക്കിടയിലും ഭാര്യയെയും കുട്ടിയെയും കൂടെ കൂട്ടി സുരക്ഷിത ഇടം തേടിയെത്തിയ ഷറഫുവിന്റെ അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റ് കരളലിയിപ്പിക്കുന്നു.
വിമാനാപകടത്തില്‍പ്പെട്ട കുന്ദമംഗലം പിലാശ്ശേരി സ്വദേശിയായ ഷറഫുദ്ദീനെ (35) ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരണപ്പെട്ടുവെന്ന വിവരമാണ് പിന്നാലെ വന്നത്. ഭാര്യയെയും ബേബി ഹോസ്പിറ്റലില്‍ തന്നെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.