കോഴിക്കോട്: ദുരന്തമുണ്ടായ വിമാനത്തിലെ ഒരു യാത്രക്കാരനെ കാണാനില്ലെന്ന് ബന്ധുക്കള്‍. സംഭവത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് ബന്ധുക്കള്‍ പരാതി നല്കി. കുറ്റിപ്പുറം ചോയിമഠത്തില്‍ ഹംസയെക്കുറിച്ച് വിവരമില്ലെന്ന് സഹോദരന്റെ മകന് പരാതിപ്പെട്ടു.
അതേസമയം, കരിപ്പൂരില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 18 ആയി. 172 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 16 പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.പോസ്റ്റ്മോര്‍ട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരിച്ചയാള്‍ക്ക് കോവിഡ് കണ്ടെത്തിയതെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. സുധീര്‍ വാര്യത്ത് എന്നയാള്‍ക്കാണ് കോവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.