വിമാനാപകടം; മരിച്ചവരില്‍ ഒരാള്‍ക്ക് കോവിഡ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച ഒരാള്‍ക്ക് കോവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരിച്ചയാള്‍ക്ക് കോവിഡ് കണ്ടെത്തിയതെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. സുധീര്‍ വാര്യത്ത് എന്നയാള്‍ക്കാണ് കോവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

മരിച്ചവരില്‍ ഒരാള്‍ക്ക് കോവിഡ് കണ്ടെത്തിയ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എല്ലാവരോടും അടിയന്തരമായി നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇന്ന് രാവിലെ 14 പേരുടെ പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തുമെന്നാണ് സ്ഥിരീകരണം.

SHARE