കരിപ്പൂര്‍ വിമാനാപകടത്തിന്റെ ദുരന്ത വ്യാപ്തി കുറച്ചത് മലപ്പുറം കൊണ്ടോട്ടിയിലെ നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടായിരുന്നു. മഴയെയും കോവിഡ് മഹാമാരിയെയും തോല്പിച്ച രക്ഷാദൗത്യത്തിന് ദേശീയ തലത്തില്‍ തന്നെ വലിയ ശ്രദ്ധയാണ് ലഭിച്ചത്. വിവരമറിഞ്ഞ ഉടന്‍ സ്വന്തം വാഹനങ്ങളുമായി വന്ന് ആരെയും കാക്കാതെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്ന ദൗത്യം വളരെ നന്നായി കൊണ്ടോട്ടിക്കാര്‍ കൈകാര്യം ചെയ്തു. സമാനതകളില്ലാത്ത രക്ഷാ പ്രവര്‍ത്തനമായിരുന്നു ഇന്നലെ കരിപ്പൂരില്‍ കണ്ടത്. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുകയാണ് ദുരന്തസ്ഥലത്തു നിന്നുള്ള ഈ രക്ഷപ്പെടുത്തലുകള്‍.