കോഴിക്കോട്: കരിപ്പൂര്‍ വിമാനതാവളത്തില്‍ കോവിഡ് സ്ഥിരീകരിച്ച ടെര്‍മിനല്‍ മാനേജറുടെ റൂട്ട് മാപ്പ് പുറത്ത്. ജീവനക്കാരന്റേത് വിപുലമായ സമ്പര്‍ക്കപ്പട്ടികയാണ്. സ്രവ പരിശോധന നടത്തിയ ശേഷവും ഇയാള്‍ ആറു ദിവസം ജോലിക്കെത്തി.
ഏഴാം തീയതിയാണ് കരിപ്പൂര്‍ വിമാനതാവളത്തിലെ ജീവനക്കാരന്റെ സ്രവ പരിശോധന നടത്തുന്നത്. കുതിരവട്ടം സ്വദേശിയായ ഇയാള്‍ കോഴിക്കോട് നഗരത്തിലെ വിവിധ ഇടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പതിനൊന്നാം തീയതി ബന്ധുവീട്ടിലും, പെരുവന്തുരുത്തി പാര്‍ക്കിലും എത്തി. എട്ടാം തീയതി മാത്രം മാവൂര്‍ റോഡിലെ സൂപ്പര്‍ മാര്‍ക്കറ്റ്, കുതിരവട്ടത്തെ പച്ചക്കറി കട, ബാങ്ക്, എടിഎം കൗണ്ടര്‍ എന്നിവിടങ്ങളിലെത്തി.
ടെര്‍മിനല്‍ മാനേജര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഉള്‍പ്പെടെ അമ്പതിലേറെ എയര്‍പോര്‍ട്ട് ജീവനക്കാരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. അടുത്ത് സമ്പര്‍ക്കത്തില്‍ വന്ന കൂടുതല്‍ പേരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം നല്‍കും. ശനിയാഴ്ചയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്.