കരിപ്പൂര്‍: പ്രവാസികള്‍ക്കു നാട്ടിലെത്താന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലെ യാത്രക്കാരിയില്‍നിന്നു സ്വര്‍ണം പിടിച്ചെടുത്തു. ജിദ്ദയില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മലപ്പുറം നന്നമ്പ്ര സ്വദേശിനിയില്‍നിന്നാണ് 7.65 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം (180 ഗ്രാം) പിടികൂടിയത്. 24 കാരറ്റിന്റെ സ്വര്‍ണം 4 വളകളുടെ രൂപത്തിലാക്കിയാണു കൊണ്ടുവന്നത്.
കയ്യില്‍ അണിഞ്ഞ വളകള്‍ തോളിലേക്കു കയറ്റി വച്ച് വസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചെങ്കിലും എയര്‍ കസ്റ്റംസിന്റെ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. സ്വര്‍ണം പിടികൂടിയെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് യാത്രക്കാരിയെ വീട്ടിലേക്ക് അയച്ചു. ഹോം ക്വാറന്റീന് അവസാനിച്ചശേഷം ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന വ്യവസ്ഥയിലാണു വിട്ടയച്ചതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണര്‍ എന്‍.എസ്.രാജിയുടെ നേതൃത്വത്തിലുള്ള സംഘമാണു സ്വര്‍ണം കണ്ടെടുത്തത്.