കരിപ്പൂര്‍ വിമാനാപകടം; മരണപ്പെട്ടവരുടെ ഉറ്റവര്‍ക്ക് യുഎഇയില്‍ നിന്ന് നാട്ടിലെത്താന്‍ സൗജന്യ ടിക്കറ്റ്

ദുബായ്: കരിപ്പൂര്‍ വിമാനാപകടത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി യുഎഇയില്‍ നിന്നും നാട്ടിലെത്താന്‍ സൗജന്യമായി വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് അല്‍ഹിന്ദ് ട്രാവല്‍സ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍ഹിന്ദ് ട്രാവല്‍സിന്റെ ദുബായിലുള്ള ഓഫീസ്,അല്‍ഹിന്ദ് ടൂര്‍സ് & ട്രാവല്‍സ് മിഡില്‍ ഈസ്റ്റ് റീജിയണല്‍ മാനേജര്‍ ടി.അബ്ദുല്‍ ജലീലുമായോ തൊട്ടടുത്ത അല്‍ഹിന്ദ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണെന്ന് അല്‍ഹിന്ദ് ടൂര്‍സ്&ട്രാവല്‍സ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ നൂറുദ്ധീന്‍ അഹമ്മദ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: യുഎഇ: 00971 565499687, ഇന്ത്യ: 0091 9446005859.

അപകടത്തെ തുടര്‍ന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് 24 മണിക്കൂര്‍ സഹായം ലഭ്യമാക്കുന്ന പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വിമാനവും അതിലെ യാത്രക്കാരുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് കോണ്‍സുലേറ്റിന്റെ +971565463903, +971543090575, +971543090571, +971543090572 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹെല്‍പ് ഡെസ്‌ക് നമ്പര്‍ ഹെല്‍പ് ഡെസ്‌ക് ഇ പി ജോണ്‍സണ്‍ 0504828472, അബ്ദുള്ള മള്ളിച്ചേരി 0506266546, ഷാജി ജോണ്‍ 0503675770, ശ്രീനാഥ് 0506268175.

SHARE