കൊറോണ; മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാഹി ചാലക്കര സ്വദേശിനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.മാഹിയില്‍ ഇതിനോടകം തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനു പുറമേയാണ് നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചത്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് മാഹിയിലെ ബാറുകള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 31 വരെയാണ് ബാറുകള്‍ അടച്ചിടുന്നത്.

SHARE