സച്ചിനാണോ കൊഹ്‌ലിയാണോ മികച്ചത്?; കരീനയുടെ ഉത്തരം ഇങ്ങനെ

മുംബൈ: ക്രിക്കറ്റില്‍ മികച്ച താരം സച്ചിന്‍ ടെണ്ടൂല്‍ക്കറാണോ അതോ ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണോ? ഈ ചോദ്യത്തിന് ബോളിവുഡ് താരം കരീന കപൂറിന് വ്യക്തമായ ഉത്തരമുണ്ട്. സച്ചിനേക്കാള്‍ മികവ് വിരാട് കൊഹ്‌ലിക്കാണെന്നാണ് കരീനയുടെ അഭിപ്രായം. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കൊഹ്‌ലിയാണ് തന്റെ ഇഷ്ട ക്രിക്കറ്റ്താരമെന്ന് കരീന തുറന്നടിച്ചത്. വിരാട് കൊഹ്‌ലിയുടെ ബാറ്റിങ് ഇഷ്ടപ്പെടുന്ന കരീന ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ ജയങ്ങളുടെ മുഖ്യ കാരണവും കൊഹ്‌ലിയാണെന്നാണ് അവകാശപ്പെടുന്നത്. തന്റെ കുഞ്ഞിനെ പട്ടൗഡിയിലെ നവാബിനെ പോലെ ക്രിക്കറ്റുകാരനാക്കാനാണ് ആഗ്രഹമെന്നും കരീന പറഞ്ഞു.