ഷഹീന് ബാഗിലെ നടക്കുന്ന സി.എ.എ വിരുദ്ധ സമരത്തിന് നേരെ വെടിയുതിര്‍ത്തതിന് അറസ്റ്റിലായ കപില്‍ ഗുജ്ജാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25000 രൂപയുടെ ജാമ്യ ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ എഫ്.ഐ.ആര് സംഭവം നടന്നതെന്ന് കരുതപ്പെടുന്ന സമയം കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആയതിനാല്‍ ചെയ്യാത്ത കുറ്റത്തിന് പേര് ചേര്‍ക്കാനും സാധ്യതയുണ്ട് എന്ന കാരണത്താലാണ് കോടതി കപിലിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ ശേഷം കപിലിനെതിരെ തെളിവുകളൊന്നും ഹാജരാക്കാന്‍ പൊലീസിനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം ഏകദേശം പൂര്‍ത്തിയായ സ്ഥിതിക്ക് കപിലിനെ കസ്റ്റഡിയില്‍ വക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.ഏഴ് വര്‍ഷം മുമ്പ് സഹോദരന്റെ കല്യാണം ആഘോഷിക്കാനാണ് താന്‍ തോക്ക് വാങ്ങിയതെന്നും കപില്‍ പറഞ്ഞു. സി.എ.എ സമരവേദിയുടെ അടുത്ത് നിന്ന് ആകാശത്തേക്കാണ് താന്‍ വെടി വച്ചതെന്നും അതിനാണ് പൊലീസ് തന്നെ പിടിച്ചു വച്ചതെന്നും കപില്‍ ഗുജ്ജാര്‍ പറഞ്ഞു.