ന്യൂഡല്‍ഹി: രാജ്യത്ത് നടമാടുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.രാജ്യത്തെ നിയമവാഴ്ച ഭരിക്കുന്നവന്റെ നിയമമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം വിമര്‍ശനം രേഖപ്പെടുത്തിയത്.
In my country
— Kapil Sibal (@KapilSibal) July 22, 2020
Has the “ Rule of Law “
become
The law of “ He who Rules “
Custodial deaths
Fake encounters
Toppling elected governments ( money + )
Intemperate language by the powerful
Persecuting the innocent
Highly questionable judicial verdicts
Save my country !
‘എന്റെ രാജ്യത്ത്, നിയമവാഴ്ച ഭരിക്കുന്നവന്റെ നിയമമായി മാറിയിരിക്കുന്നു. കസ്റ്റഡി മരണങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കല്‍, അധികാരികളുടെ മര്യാദയില്ലാത്ത ഭാഷ, നിരപരാധികളെ വേട്ടയാടല്‍, ചോദ്യം ചെയ്യേണ്ട തരം കോടതി വിധികള്‍. എന്റെ രാജ്യത്തെ രക്ഷിക്കൂ,’ കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.