പൗരത്വ ഭേദഗതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യ സംവാദത്തിന് വിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. പാകിസ്താനുമായി ആര്‍ക്കാണ് കൂടുതല്‍ താല്പര്യമുള്ളതെന്നും പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ആര്‍ക്കാണ് കൂടുതല്‍ ചങ്ങാത്തമുള്ളതെന്നും വ്യക്തമാണെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും മുന്നില്‍ ഞാനൊരു വെല്ലുവിളി വെയ്ക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ എല്ലാ പാക്കിസ്താന് പൗരന്മാര്ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കട്ടെ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കുള്ള മറുപടിയായാണ് കപില്‍ സിബലിന്റെ പ്രതികരണം.