കണ്ണിനു ഫംഗസ് ബാധ; കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിന് അടിഭാഗത്തും കണ്ണിനു ചുറ്റുമുള്ള സൈനസുകളില്‍ ഗുരുതരമായ ഫംഗസ് ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ കോഴിക്കോട് മലാപ്പറമ്പിലുള്ള അസന്റ് ഇഎന്‍ടി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. തലയ്ക്കും കണ്ണിനും വേദന മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.


ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് അസന്റ് ഇഎന്‍ ടി ഹോസ്പിറ്റലിലെ സീനിയര്‍ ഇ.എന്‍.ടി കസള്‍ട്ടന്റ് ഡോ. പി.കെ ഷറഫുദ്ദീന്‍ പറഞ്ഞു. തലച്ചോറിനെയും കാഴ്ച്ചയെയും ഫംഗസ് പൊടുന്നനെ ബാധിക്കാന്‍ സാധ്യതയുള്ളതിനാലായിരുന്നു അടിയന്തര ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ഡോ. പി കെ ഷറഫുദ്ദീന്‍, ഡോ. അബ്ദുള്‍ അസീസ്, ഡോ. ഷബീര്‍ അലി എന്നിവര്‍ നേതൃത്വം നല്‍കി. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.