ലക്നൗ: കൊടുംകുറ്റവാളി വികാസ് ദുബെയും സംഘവും എട്ട് പൊലീസുകാരെ കൊന്ന വാര്‍ത്തയോട് പ്രതികരിച്ച് ദുബെയുടെ മാതാവ് സരളാ ദേവി. മകനെ എന്‍കൗണ്ടര്‍ നടത്തി വധിക്കണമെന്നായിരുന്ന് സരളാ ദേവി പറഞ്ഞു.മറ്റൊരു മകനായ ദീപ് പ്രകാശ് ദുബെയോടൊപ്പമാണ് ഇവര്‍ താമസിക്കുന്നത്.
ഓപ്പറേഷനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം അറിയിക്കുന്നതായും അവര്‍ പറഞ്ഞു. മകനെ ഇതേ രീതിയില്‍ കൈകാര്യം ചെയ്താലും സങ്കടപ്പെടില്ല. വികാസ് എവിടെയെന്നു യാതൊരു വിവരവും ഇല്ലാതിരുന്ന സമയത്തു കഴിഞ്ഞ ഏപ്രിലിലാണ് മകന് അവസാനമായി തന്നെ കാണാന്‍ എത്തിയതെന്നും സരളാ ദേവി വ്യക്തമാക്കി. നിരപരാധികളായ പൊലീസുകാരെയാണ് അവന് കൊന്നത്. എന്കൗണ്ടറിനെക്കുറിച്ചുള്ള വാര്‍ത്താ ഞാന്‍ ടിവിയില്‍ കണ്ടിരുന്നു. പുറത്തുവന്ന് പൊലീസില്‍ കീഴടങ്ങുന്നതാണു വികാസിന് നല്ലത്. പൊലീസ് എങ്ങനെയും അവനെ കണ്ടെത്തും. വികാസ് ഉറപ്പായും ശിക്ഷിക്കപ്പെടണം അവര്‍ പറഞ്ഞു.
കാന്‍പുരിലെ ബിക്രു ഗ്രാമത്തിലുള്ള കുടുംബ വീട്ടിലാണ് വികാസിന്റെ പിതാവ് താമസിക്കുന്നത്. വികാസിന്റെ മക്കളായ ശന്തനു, ആകാശ് എന്നിവര്‍ അമ്മ സോനത്തോടൊപ്പം ഇതേ ഗ്രാമത്തിലുണ്ട്. വെള്ളിയാഴ്ച രാവിലെ വികാസ് ദുബെയുടെ ഇന്ദ്രലോക് കോളനിയിലെ വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ദീപ് പ്രകാശ് ദുബെയുടെ ഭാര്യ അഞ്ജലി ദുബെയെയും ബന്ധുവായ സ്ത്രീയെയും പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ദീപ് പ്രകാശ് ദുബെയെ കണ്ടെത്തുന്നതിനും പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.വികാസ് ദുബെയെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 രൂപയാണ് കാണ്‍പൂര്‍ പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.