കണ്ണൂരില്‍ യുവതിയെ ഭര്‍തൃവീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാവന്നൂര്‍മൊട്ടയിലെ കുഞ്ഞിക്കണ്ടി വീട്ടില്‍ സുരേശന്റെയും വി.വി. നളിനിയുടെയും മകള്‍ അനുശ്രീ(22)യെയാണ് ഭര്‍തൃവീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ചട്ടുകപ്പാറ കോറലാട്ടെ അനുരാഗിന്റെ ഭാര്യയാണ് അനുശ്രീ. അനുരാഗ് വിദേശത്താണ്. സഹോദരി: അനയ. സംഭവത്തില്‍ മയ്യില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

SHARE