കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു

കണ്ണൂർ സർവകലാശാല നാളെ ( ജൂൺ 29) ആരംഭിക്കാനിരുന്ന അവസാന വർഷ വിദൂര വിദ്യാഭ്യാസ പരീക്ഷകൾ മാറ്റി വച്ചു. നാളെ ആരംഭിക്കാനിരുന്ന കണ്ണൂര്‍ സര്‍വകലാശാല മൂന്നാം വര്‍ഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകള്‍ മാറ്റിയത് . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 11,200 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാനുള്ളത്‌. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഈ മാസം 29 മുതല്‍ വിദൂര വിദ്യാഭ്യാസ പരീക്ഷകള്‍ ആരംഭിക്കാനുള്ള കണ്ണൂര്‍ സര്‍വ്വകലാശാലയുടെ തീരുമാനത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. യാത്രാ അസൗകര്യം അടക്കം ഉയര്‍ത്തിക്കാട്ടി വിദ്യാര്‍ത്ഥികളിലും നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പരീക്ഷകള്‍ക്കായി 48 സെന്ററുകളും വിട്ടുനല്‍കില്ലെന്ന് കേരള സ്റ്റേറ്റ് സെല്‍ഫ് ഫിനാന്‍സിങ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ നിലപാട് എടുക്കുകയുമുണ്ടായി.

SHARE