ഷുഹൈബ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: എടയന്നൂര്‍ ശുഹൈബ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാലയോട് സ്വദേശി സജ്ഞയ് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാവൂന്നവരുടെ എണ്ണം ഏഴായി.

കൃത്യം നിര്‍വഹിച്ച പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ഇയാളാണ്. സംഭവത്തെ കുറിച്ച് നേരത്തെ ഇയാള്‍ക്ക് വിവരമുണ്ടായിരുന്നു. ശുഹൈബിനെ വെട്ടാന്‍ ഉപയോഗിച്ചവാളുകളും പ്രതികള്‍ രക്ഷപ്പെട്ട കാറും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയിരുന്നു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കേടതി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.

SHARE