പയ്യന്നൂരില്‍ ഷവര്‍മ കഴിച്ച് ഒരു കുടുബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ

പയ്യന്നൂരിലെ ഭക്ഷണശാലയില്‍ നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ. തൃക്കരിപ്പൂര്‍ മാടക്കാലിലെ പാലക്കീല്‍ സുകുമാരനും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് പരിസരത്തുള്ള ഡ്രീം ഡെസേര്‍ട്ടില്‍ നിന്നാണ് ഷവര്‍മ വാങ്ങിയത്.

ഷവര്‍മയും പാഴ്‌സലായി വാങ്ങിയത്. വീട്ടിലെത്തി ഇത് കഴിച്ച എല്ലാവര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ദേഹാസ്വാസ്ഥ്യം ഉണ്ടാകാന്‍ കാരണം ഭക്ഷ്യവിഷബാധയാണെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട് വന്നതോടെ ഇവര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഷവര്‍മ വിറ്റ ഭക്ഷണശാല പൂട്ടിക്കുകയുമായിരുന്നു. കടയുടമയ്ക്ക് പതിനായിരം രൂപ പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

SHARE