കണ്ണൂരില്‍ കാണാതായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടല്‍ കരയില്‍

കണ്ണൂര്‍: കാണാതായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കടല്‍ കരയില്‍ കണ്ടെത്തി. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഒരു വയസ്സുള്ള കുട്ടിയെ ഞായറാഴ്ച രാത്രി മുതല്‍ കാണാതാവുകയായിരുന്നു. വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ഒന്നര വയസ്സുകാരനെ കാണാതായതിനെ തുടർന്നു പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണു കടൽക്കരയോടു ചേർന്ന പാറക്കൂട്ടത്തിനുള്ളിൽ തല കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 

കുട്ടിയെ പ്രണവ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ശരണ്യയുടെ ബന്ധു ആരോപിച്ചു. രാത്രി വീട്ടില്‍ ഉറക്കിക്കിടത്തിയ കുട്ടിയെ രാവിലെ കാണാതായെന്ന് കാട്ടി പ്രണവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്.
വീടിന്റെ ഇരുവാതിലുകളും അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. വീടിനും കടലിനും ഇടയിൽ ഉയർന്ന കരിങ്കൽ ഭിത്തിയും പാറക്കെട്ടുകളുമുണ്ട്. അതു നടന്നു കയറി കുട്ടി തനിയെ കടലിൽ വീഴാൻ സാധ്യതയില്ല എന്നാണു പൊലീസിന്റെ നിഗമനം. അന്വേഷണം ആരംഭിച്ച പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്യുന്നുണ്ട്‌.

SHARE