കണ്ണൂരില്‍ അമ്മയേയും മകനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിമിരി ചെമ്പുക്കരയിലെ ആനകുത്തിയില്‍ ശ്യാമള (55) മകന്‍ സന്ദീപ് (35) എന്നിവരാണ് മരിച്ചത്.

സന്ദീപിനെ ഇന്നലെ രാത്രിയില്‍ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനിടെ കാണാതായ മാതാവ് ശ്യാമളയെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

SHARE