കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ കോവിഡ് 19 നിരീക്ഷണ വാര്‍ഡില്‍ നിന്നും ചാടിയ തടവുകാരന് പിടിയിലായി. യുപിയിലെ ആമീര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് പോലീസിന്റെ വലയിലായത്. പുലര്‍ച്ചെ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് നിരീക്ഷണ വാര്‍ഡില്‍ നിന്നും വെന്റിലേറ്റര്‍ ഇളക്കി മാറ്റിയാണ് പ്രതി രക്ഷപ്പെട്ടത്. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുന്നതിനിടയിലാണ് അജയ് ബാബു പിടിയിലായത് . ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ കണ്ണപുരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കൈയോടെ പൊക്കി.
കാസര്‍ഗോഡ് കനറാ ബാങ്ക് മോഷണ കേസിലെ പ്രതിയാണ് അജയ് ബാബു . കഴിഞ്ഞ 25 ആം തീയതിയാണ് ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. കാസര്‍കോട് നിന്ന് വന്നതിനാല്‍ നിരീക്ഷണത്തില്‍ വയ്ക്കുകയായിരുന്നു.