കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്ഥിതി ഗുരുതരം; ആറ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ്

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കോവിഡ് പടരുന്നു. പുതുതായി ആറ് സി.ഐ.എസ.്എഫ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 17 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കാണ് കണ്ണൂരില്‍ രോഗബാധ ഉണ്ടായത്. അവധി കഴിഞ്ഞ് തിരിച്ചെത്തിയ 16 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരിലൊരാള്‍ക്ക് ഡ്യൂട്ടിക്ക് കയറിയതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ സൈനിക ക്വാറന്റീനിലെ മൂന്ന് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നും അവധി കഴിഞ്ഞ് എത്തിയതായിരുന്നു ഇവര്‍. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 13 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.