കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു


കണ്ണൂര്‍: ഗള്‍ഫില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശി പരിയാരത്ത് മരിച്ചു. മുഴുപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീന്‍(48) ആണ് മരിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണം. മെയ് 24 ന് ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ സ്രവപരിശോധനാ ഫലം വന്നതിന് ശേഷം സംസ്‌കാരം നടക്കും. 24 ന് ഗള്‍ഫില്‍ നിന്നെത്തിയ ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

SHARE