കണ്ണൂര്‍: കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ സ്വദേശി നടുക്കണ്ടി ഉസ്സന്‍കുട്ടിയാണ് മരിച്ചത്. മുംബൈയില്‍ നിന്ന് എത്തിയ അദ്ദേഹത്തിന് നിരീക്ഷണത്തില്‍ കഴിയവെ പനി പിടിച്ചിരുന്നു. ഹൃദ്രോഗിയായ ഇദ്ദേഹത്തിന് ശാരീരിക അവശതകള്‍ ഉണ്ടായിരുന്നു.
മുംബൈയില്‍ നിന്ന് 9ാം തീയതി ട്രെയിനിലാണ് ഇദ്ദേഹം തിരിച്ചെത്തിയത്. പനിയും വയറിളക്കവും വന്നതോടെ കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പനി കൂടിയതോടെ ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. തുടര്‍ന്ന് വന്ന ഫലത്തിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ 21,728 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21,544 പേരാണ് വീട്ടിലാണ് നിരീക്ഷണത്തിലുള്ളത്. 284 പേര്‍ക്കാണ് ഇത് വരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 123 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഒരു കോഴിക്കോട് സ്വദേശിയും, എട്ട് കാസര്‍കോട് സ്വദേശികളും, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് ഓരോ പേര്‍ വീതവും കണ്ണൂരിലെ ആസ്പത്രിയില്‍ ചികിത്സയിലുണ്ട്.