കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫിന്. പി.കെ രാഗേഷ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 28 വോട്ടുകളാണ് പി.കെ രാഗേഷിന് ലഭിച്ചത്..
നാലര വര്‍ഷത്തിനിടെ മൂന്നാം തവണയാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ലീഗിലെ സി.സമീറായിരുന്നു ആദ്യ ഡെപ്യൂട്ടി മേയര്‍. ഇടയ്ക്ക് കുതിര കച്ചവടത്തിലൂടെ സി.പി.എം ഭരണം പിടിച്ചെടുത്തെങ്കിലും പിന്നീട് യു.ഡി.എഫ് ഭരണം തിരിച്ച് പിടിക്കുകയായിരുന്നു. രാഗേഷ് വിജയിച്ചതോടെ അടുത്ത നാല് മാസം കണ്ണൂര്‍ കോര്പറേഷന് മേയര്‍ സ്ഥാനം മുസ്ലിം ലീഗിന് ലഭിക്കും.