കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം മുസ്‌ലിം ലീഗിന്; സി.സീനത്തിനെ മേയറായി തെരഞ്ഞെടുത്തു

കണ്ണൂര്‍: ഇന്ന് നടന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ സി.സീനത്ത് കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 55 കൗണ്‍സിലില്‍ 28 വോട്ട് നേടിയാണ് വിജയം. 27 എല്‍ഡിഎപ് 27 യുഡിഫ് ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് അംഗങ്ങള്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി യുഡിഎഫിനെ പിന്തുണച്ചതോടെ മുസ്ലിം ലീഗിന്റെ ആദ്യ മേയറായി സി സീനത്ത് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു.

തുടര്‍ച്ചയായ ഒരേ വാര്‍ഡില്‍ നിന്ന് 15 വര്‍ഷം കണ്ണര്‍ നഗരസഭാ കൗണ്‍സിലറായും കണ്ണൂര്‍ കോര്‍പ്പറേഷന്‍ രൂപീകൃതമായ ശേഷം ജനറല്‍ സീറ്റായ കസാനക്കോട്ട ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സീനത്ത് ,വനിതാ ലീഗ് ജില്ലാ പ്രസിഡണ്ടാണ്

നേരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിം ലീഗിലെ സി.സീനത്തിനെ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തെരഞ്ഞെടുത്തിരുന്നു. പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ് ആദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.. അബ്ദുല്‍ കരീംചേലേരി സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എം.എല്‍ എ, ജില്ലാ ഭാരവാഹികളായ വി.പി. വമ്പന്‍ ,അഡ്വ.എസ്.മുഹമ്മദ്, അഡ്വ: പി.വി.സൈനുദ്ദീന്‍, ടി.എ. തങ്ങള്‍, കെ.വി.മുഹമ്മദലി, ഇബ്രാഹിം മുണ്ടേരി, കെ.ടി.സഹദുള്ള, അഡ്വ: കെ.എ.ലത്തീഫ് ,ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ ,അന്‍സാരി തില്ലങ്കേരി, കെ.പി.താഹിര്‍, എം.പി.എ.റഹീം എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് ചേര്‍ന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുസ്ലിം ലീഗ് പാര്‍ട്ടീ കൗണ്‍സില്‍ യോഗം സി.സീനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഐക്യകണ്‌ഠേന അംഗീകരിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദാണ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. കെ.എം ഷാജി എംഎല്‍എ, അഡ്വ: അബ്ദുല്‍ കരീംചേലേരി, വി.പി. വമ്പന്‍ ,കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ സി.സമീര്‍ ,സി.സീനത്ത് പ്രസംഗിച്ചു.

SHARE